കാലങ്ങളോളം അസംഘടിതരായി നന്നിരുന്ന ഒരു വിഭാഗം സ്വയം തൊഴിൽ ചെയ്യുന്നവരേയും, അലങ്കാരമത്സ്യങ്ങളുടെയും, വളർത്തു പക്ഷികളു ടെയും, മറ്റ് പെറ്റ്സുകളുടെയും ഉല്‍പ്പാദകരായ കർഷകരും, വിതരണക്കാരും, വ്യാപാരികളും സംയുക്തമായി കൂടിചേർന്ന് 2017 ൽ കേരളത്തിൽ തിരുവനന്ത പുരം ആസ്ഥാനമാക്കി രൂപികരിച്ച് രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചതാണ് പെറ്റ്സ് ഫാർമേഴ്സ് ആന്റ് ട്രേഡേഴ്സ് അസോസിയേഷൻ. ഈ മേഖലയിൽ അനുഭ വിക്കുന്ന പ്രശ്നങ്ങൾക്കും, പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിനും, ഈ മേഖലയെ കൂടുതൽ മികച്ചതാക്കുന്നതിനും വേണ്ടിയുള്ള വൈവിദ്ധ്യമാർന്ന പ്രവർ ത്തനങ്ങളും, പോരാട്ടങ്ങളും നടത്തി സംഘടന മുന്നോട്ട് പോവുകയാണ്. ഈ മേഖലയിൽ വളരെയധികം പ്രതിസന്ധികൾ അഭിമുഖീകരിക്കുന്ന കാലഘട്ടത്തി ലൂടെയാണ് നാം കടന്നു പോകുന്നത് എന്ന യാഥാർത്ഥ്യം മനസ്സിലാക്കി നാം എല്ലാം സംഘടനയോട് ചേർന്ന് ശ്രദ്ധയോടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ നടത്തണം.
No leaders found.
©
PFTA All rights reserved & Developed by
GSO Infotech